Monday, June 13, 2011

ഞാനും എഴുതുകയാണ് എന്തെന്നാല്‍ ....

അനുഭവങ്ങള്‍ ഏറ്റവും നല്ല ആദ്യാപകനാണെന്ന്  കേട്ടിട്ടുണ്ട്  .ചിലത് അതെത്ര കാലം കഴിഞ്ഞാലും ഓര്‍മയില്‍ തങ്ങി നില്‍ക്കും,ചിലതൊക്കെ മറന്നു  പോകും,മറ്റു ചിലത് ഏത്ര മറക്കാന്‍ ശ്രമിച്ചാലും.....
സമയവും സാഹചര്യവും സന്ദര്‍ഭവും ഒന്നും നോക്കാതെ ചില ഓര്‍മകള്‍ എന്‍റെ മനസ്സിലേക്ക് കടന്നു വരും ചിലപ്പോഴത് ഹൃദയത്തെ മുറിവേല്‍പ്പിക്കും ആരും കാണാതെ  കരയും ,മറ്റു ചിലത് ചിരിപ്പിക്കും ഇതിനെയാണ് ആളുകള്‍ പറയുന്നത് വെറുതെ ചിരിക്കുന്നുവെന്ന്  സത്യത്തില്‍ ഇത് വെറുതെയുള്ള ചിരിയാണോ ? .
പ്രതേകിച് ഭക്ഷണം കഴിക്കുന്ന സമയത്തും യാത്രവേളയിലുമാണ് ഇത്തരം
അ'സുഖങ്ങള്‍' ഉണ്ടാവുക ആദ്യം ഉമ്മ ഞാന്‍ 'വെറുതെ' ചിരിക്കുനത് കണ്ടാല്‍ ദേശ്യപെടുമെങ്കിലും  പിന്നീട്  ഉമ്മയ്ക്ക് മനസ്സിലായി പറഞ്ഞിട്ട് കാര്യമില്ലെന്ന് എന്നാലും അനിയന്‍ ഉമ്മാ 'തുടങ്ങീ' എന്ന് വിളിച്ചു  പറയും ഏറ്റവും ഒടുവിലായി ടൌണി ലൂടെ നടന്നു പോകുമ്പോള്‍ എന്‍റെ ഓര്‍മ്മകള്‍  മറ്റെവിടെക്കോ പോയി  മനസ്സില്‍ ചിരി നിറഞ്ഞു കവിഞ്ഞു പെട്ടെന്നാണ് എന്‍റെ ശ്രദ്ധയില്‍ പെട്ടത് പടച്ചോനെ കുരുത്തം കെട്ട പിള്ളേര്‍ എന്നെ നോകി ചിരിക്കുന്നു ഞാന്‍ ഒന്നുകൂടി ശ്രദ്ധ കൊടുത്തു എന്നെ തന്നെയാണോ! സംശയമില്ല എന്നെ തന്നെ ..ഞാന്‍ മുഖം  തിരിച്ചു കണ്ണുകള്‍ മുകളിലോട്ടു നോക്കി വേഗത്തില്‍ നടന്നു നീങ്ങി ...
ഏതായാലും  സ്വസ്ഥമായിരുന്നു ഉറക്കെ ചിരിക്കാന്‍, നിങ്ങള്‍ക്കൊന്നും ഒരു ചുക്കും മനസ്സിലായില്ലെങ്കിലും എന്‍റെ നല്ല അനുഭവങ്ങളുടെ മറവികളുടെ അറകളെ കൊട്ടിയടക്കാന്‍ , അതിനുമപ്പുറം കോടികണക്കിന് മനുഷ്യര്‍ ജീവിച്ചു മരിച്ചു പോയ ഈ ഭൂമിയില്‍ എന്‍റെ മുദ്ര ഞാന്‍ ചാര്‍ത്തി കൊണ്ടിരിക്കുന്നുണ്ട് ,ഈ സൈബര്‍ ലോകത്തേക്ക് കൂടി അത് വ്യാപിപ്പിക്കാന്‍ ഞാനും എഴുതുകയാണ്