Sunday, February 5, 2012

.ക്രിക്കറ്റ്‌ സ്മരണകള്‍

കുറെ നാളുകള്‍ക്കു ശേഷം ഇന്നു ക്രിക്കറ്റ്‌ കളിക്കുകയും കളികാണ്കയും   ചെയ്തപ്പോള്‍ പഴയ ക്രിക്കറ്റ്‌ സ്മരണകള്‍ ചുമ്മാ കോറിയിടാമെന്നു  തോന്നി   ക്രിക്കറ്റ്‌ അടങ്ങാത്ത  ആവേശവും ഒടുങ്ങാത്ത അനുഭൂതിയുമായയിരുന്നു ,ഒരു മഹാ പ്രണയം എന്ന് തന്നെ വേണമെങ്കില്‍ വിശേഷിപ്പിക്കാം .സ്കൂള്‍ പഠന കാലത്തെ ഏറ്റവും വലിയ ആഗ്രഹം ഒരു ക്രിക്കറ്റ്‌ പ്ലയര്‍  ആവുക എന്നതായിരുന്നു .എക്സാം സ്റ്റഡിലീവിന്‍റെ സമയങ്ങള്‍ പോലും പലപ്പോഴും ക്രിക്കറ്റ്‌ കളികുന്നതിനും ,കളി കാണുന്നതിനും നീക്കി വെച്ചു...പലപ്പോഴും ഞാന്‍ ഉറക്കില്‍ six ,four ,ouzzaat എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നാണ്.ഉമ്മ പറയുന്നത് ...പ്ലസ്‌ ടു വരെ നോമ്പ് കാലത്ത് സ്ഥിരമായി സുബഹി നമസ്കാരം കഴിഞ്ഞാല്‍ ടെസ്റ്റ്‌ മത്സരങ്ങള്‍  കളിച്ചിട്ടുണ്ട്.വട്ടാണോ എന്ന് ചോദിച്ചാല്‍ ഒരുതരം ക്രിക്കറ്റ്‌ ഭ്രാന്ത്‌ തന്നെയായിരുന്നു  .എങ്കിലും എന്‍റെ ജീവിതത്തില്‍ പ്ലസ്‌ ടു വരെ സുബഹി റമദാന്‍ അല്ലാത്ത സമയത്ത് കൃത്യമായി  നമസ്കരിച്ചത് ഇന്ത്യ newziland ടെസ്റ്റ്‌ മത്സരം ഇന്ത്യന്‍ സമയം അതിരാവിലെ ആരംഭിച്ചപ്പോഴാണ് .ജീവിതത്തില്‍ ക്രിക്കറ്റ്‌ മൂലമുണ്ടായ ഒരു പ്രത്യക്ഷ നഷ്ടം നാട്ടില്‍ കളി നടക്കുന്നതിനാല്‍ ഡിഗ്രി  ഇംഗ്ലീഷ് എക്സാം എഴുതാതെ അടുത്ത തവണ എഴുതാം എന്ന് തീരുമാനിച്ചു നാട്ടിലേക്ക് വണ്ടി കയറി ...കളിയിലെ നഷ്ടം വലിയ പറമ്പ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഒരു ഫൈനല്‍ മത്സരത്തിലെ   അവസാന ഓവറിലെ അവസാന പന്തില്‍ വിജയിക്കാന്‍ 4 റണ്‍സ് ബൌള്‍ എറിഞ്ഞത് ഞാന്‍ .....അന്ന് രാത്രി ഞാനുറങ്ങിയില്ല...

Friday, December 23, 2011

HIGHER SECONDERY CONFERENCE...


 കൃത്യം പത്തര മണിക്ക് തന്നെ പരിപാടി ആരംഭിക്കേണ്ടതുണ്ട്.ഉദ്ഘാടകന്‍ ‌‍കൃത്യ സമയത്ത് തന്നെ എത്തി ഞാന്‍ റേസ്‌ പരമാവധി കൂട്ടി പരിപാടി നടക്കുന്ന സ്ഥലത്തെത്തി സ്വാഗതം പറഞ്ഞു ആദ്യക്ഷനെ ക്ഷണിച്ചു സ്റ്റേജില്‍ നിന്നും ഇറങ്ങി മറ്റു തിരക്കുകളില്‍ മുഴുകി എസ.ഐ.ഒ വിന്‍റെ ഹയര്‍ സെക്കണ്ടറി കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു ഉദ്ഘാടകന്‍ താഹ മടായി.
പരിപാടിയില്‍ പങ്കെടുക്കുന്ന അഥിതികള്‍ക്ക് ടി.എ കൊടുക്കാന്‍ ഒരു സുഹ്രതിനെ വിട്ട് നാലു കവറുകള്‍ വാങ്ങിച്ചു ഒരെണ്ണത്തില്‍ കാശ് വെച്ച്  ബാക്കി മൂന്നു കവറുകള്‍ ചുരുട്ടി പോക്കറ്റില്‍ തന്നെയിട്ടു  .ഉല്‍ഘാടനം കഴിഞ്ഞ ഉടനെ അതിഥിയെ വാഹനത്തില്‍ കയറ്റി ഞാന്‍ പോക്കറ്റില്‍ നിന്നും കവറെടുത്ത് ഉദ്ഘടകാന്  കൊടുത്തു ഇത് വേണോ സിയാതെ എന്ന് ചോദിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപോള്‍ വാങ്ങി കീശയിലിട്ടു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ്
'ZIYAD I GOT THREE EMPTY COVER ,NO PROBLEM THANK U'!!!

Monday, June 13, 2011

ഞാനും എഴുതുകയാണ് എന്തെന്നാല്‍ ....

അനുഭവങ്ങള്‍ ഏറ്റവും നല്ല ആദ്യാപകനാണെന്ന്  കേട്ടിട്ടുണ്ട്  .ചിലത് അതെത്ര കാലം കഴിഞ്ഞാലും ഓര്‍മയില്‍ തങ്ങി നില്‍ക്കും,ചിലതൊക്കെ മറന്നു  പോകും,മറ്റു ചിലത് ഏത്ര മറക്കാന്‍ ശ്രമിച്ചാലും.....
സമയവും സാഹചര്യവും സന്ദര്‍ഭവും ഒന്നും നോക്കാതെ ചില ഓര്‍മകള്‍ എന്‍റെ മനസ്സിലേക്ക് കടന്നു വരും ചിലപ്പോഴത് ഹൃദയത്തെ മുറിവേല്‍പ്പിക്കും ആരും കാണാതെ  കരയും ,മറ്റു ചിലത് ചിരിപ്പിക്കും ഇതിനെയാണ് ആളുകള്‍ പറയുന്നത് വെറുതെ ചിരിക്കുന്നുവെന്ന്  സത്യത്തില്‍ ഇത് വെറുതെയുള്ള ചിരിയാണോ ? .
പ്രതേകിച് ഭക്ഷണം കഴിക്കുന്ന സമയത്തും യാത്രവേളയിലുമാണ് ഇത്തരം
അ'സുഖങ്ങള്‍' ഉണ്ടാവുക ആദ്യം ഉമ്മ ഞാന്‍ 'വെറുതെ' ചിരിക്കുനത് കണ്ടാല്‍ ദേശ്യപെടുമെങ്കിലും  പിന്നീട്  ഉമ്മയ്ക്ക് മനസ്സിലായി പറഞ്ഞിട്ട് കാര്യമില്ലെന്ന് എന്നാലും അനിയന്‍ ഉമ്മാ 'തുടങ്ങീ' എന്ന് വിളിച്ചു  പറയും ഏറ്റവും ഒടുവിലായി ടൌണി ലൂടെ നടന്നു പോകുമ്പോള്‍ എന്‍റെ ഓര്‍മ്മകള്‍  മറ്റെവിടെക്കോ പോയി  മനസ്സില്‍ ചിരി നിറഞ്ഞു കവിഞ്ഞു പെട്ടെന്നാണ് എന്‍റെ ശ്രദ്ധയില്‍ പെട്ടത് പടച്ചോനെ കുരുത്തം കെട്ട പിള്ളേര്‍ എന്നെ നോകി ചിരിക്കുന്നു ഞാന്‍ ഒന്നുകൂടി ശ്രദ്ധ കൊടുത്തു എന്നെ തന്നെയാണോ! സംശയമില്ല എന്നെ തന്നെ ..ഞാന്‍ മുഖം  തിരിച്ചു കണ്ണുകള്‍ മുകളിലോട്ടു നോക്കി വേഗത്തില്‍ നടന്നു നീങ്ങി ...
ഏതായാലും  സ്വസ്ഥമായിരുന്നു ഉറക്കെ ചിരിക്കാന്‍, നിങ്ങള്‍ക്കൊന്നും ഒരു ചുക്കും മനസ്സിലായില്ലെങ്കിലും എന്‍റെ നല്ല അനുഭവങ്ങളുടെ മറവികളുടെ അറകളെ കൊട്ടിയടക്കാന്‍ , അതിനുമപ്പുറം കോടികണക്കിന് മനുഷ്യര്‍ ജീവിച്ചു മരിച്ചു പോയ ഈ ഭൂമിയില്‍ എന്‍റെ മുദ്ര ഞാന്‍ ചാര്‍ത്തി കൊണ്ടിരിക്കുന്നുണ്ട് ,ഈ സൈബര്‍ ലോകത്തേക്ക് കൂടി അത് വ്യാപിപ്പിക്കാന്‍ ഞാനും എഴുതുകയാണ്

Thursday, January 13, 2011

ദുരന്ത ഗ്രാമം

ഇവിടെ കാറ്റിനു പരിമളമില്ല
പക്ഷികളുടെ കിളി നാദങ്ങളില്ല
എവിടെപോയി ബാല്യ കൌമാര കൂട്ടങ്ങള്‍
പുഞ്ചിരിയില്ല ആര്‍പ്പു വിളികളില്ല
വാണിയില്ലാത്ത വാണീ നഗര്‍
സ്വര്‍ഗ്ഗ കണ്ട ഞാന്‍ നെട്ടിത്തരിച്ചു
വിലാപം തളം കെട്ടിന്നില്‍കുന്ന വീടുകള്‍
നിലത്തിഴയുന്ന ജന്മങ്ങള്‍
കരയുന്ന കുഞ്ഞിനോ മുലപ്പാലില്ല
തേയില കൊതുകിനെ നശിപിക്കാന്‍ വന്നവന്‍
ബീജങ്ങളെ പോലും വിഷലിപ്തമാക്കിയവന്‍
മാപ്പില്ല നിനക്ക് മാപ്പ് തരില്ല ഞങ്ങള്‍
ഇനിയും രക്തമെടുത്ത് ,മുല ചുരത്തി
ബീജെമെടുത്തു  പഠിക്കാന്‍ ഗിനിപന്നികളല്ലിവര്‍
ആരെ ഭയകുന്നു അധികാര വര്‍ഗ്ഗങ്ങള്‍
ഇനിയും സമയമായില്ലേ നിങ്ങള്‍ക്ക്‌.
വരൂ നോക്കി  കാണൂ
കാസര്‍ഗോട്ടെ ദുരിതമാം കാഴ്ചകള്‍...