Thursday, January 13, 2011

ദുരന്ത ഗ്രാമം

ഇവിടെ കാറ്റിനു പരിമളമില്ല
പക്ഷികളുടെ കിളി നാദങ്ങളില്ല
എവിടെപോയി ബാല്യ കൌമാര കൂട്ടങ്ങള്‍
പുഞ്ചിരിയില്ല ആര്‍പ്പു വിളികളില്ല
വാണിയില്ലാത്ത വാണീ നഗര്‍
സ്വര്‍ഗ്ഗ കണ്ട ഞാന്‍ നെട്ടിത്തരിച്ചു
വിലാപം തളം കെട്ടിന്നില്‍കുന്ന വീടുകള്‍
നിലത്തിഴയുന്ന ജന്മങ്ങള്‍
കരയുന്ന കുഞ്ഞിനോ മുലപ്പാലില്ല
തേയില കൊതുകിനെ നശിപിക്കാന്‍ വന്നവന്‍
ബീജങ്ങളെ പോലും വിഷലിപ്തമാക്കിയവന്‍
മാപ്പില്ല നിനക്ക് മാപ്പ് തരില്ല ഞങ്ങള്‍
ഇനിയും രക്തമെടുത്ത് ,മുല ചുരത്തി
ബീജെമെടുത്തു  പഠിക്കാന്‍ ഗിനിപന്നികളല്ലിവര്‍
ആരെ ഭയകുന്നു അധികാര വര്‍ഗ്ഗങ്ങള്‍
ഇനിയും സമയമായില്ലേ നിങ്ങള്‍ക്ക്‌.
വരൂ നോക്കി  കാണൂ
കാസര്‍ഗോട്ടെ ദുരിതമാം കാഴ്ചകള്‍...

3 comments:

nadakkunnavan said...

nee eppozhanado kavi ayad

അനശ്വര said...

കൊള്ളാം..കവിതയായത് കൊണ്ട് പറയുകയാട്ടൊ,ഈ അക്ഷരത്തെറ്റ് തിരുത്തൂ..


സ്വർഗ്ഗ കണ്ട ഞാന്‍ നെട്ടിത്തരിച്ചു“
എന്ന ഭാഗമൊക്കെ...ശ്രദ്ധിക്കുമല്ലൊ.

ziyad ali.TMC said...

അനശ്വര @ font പ്രശ്നമാണ് ..